Jathaka Vaniജാതകവാണി English

എന്റെ നക്ഷത്രം ഏത്?

ജന്മനക്ഷത്രം, പാദം, കൂറ്, പേരിടാനുള്ള ആദ്യാക്ഷരങ്ങൾ.

സൗജന്യം · വിവരങ്ങൾ സൂക്ഷിക്കുന്നില്ല

ഇതിനെക്കുറിച്ച്: എന്റെ നക്ഷത്രം ഏത്?

ജനിച്ച സമയത്ത് ചന്ദ്രൻ നിൽക്കുന്ന നക്ഷത്രമാണ് ജന്മനക്ഷത്രം. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾക്ക് ഓരോന്നിനും നാല് പാദങ്ങൾ ഉണ്ട്. പാദം അനുസരിച്ചാണ് കൂറും പേരിടാനുള്ള ആദ്യാക്ഷരവും (നാമാക്ഷരം) നിശ്ചയിക്കുന്നത്. 1990 മുതൽ ഞങ്ങളുടെ ജാതകങ്ങളിൽ ഉപയോഗിക്കുന്ന അതേ ശക്തി ഗണിത രീതിയാണ് ഇവിടെയും. കൊല്ലവർഷ ജനന തീയതിയും ലഭിക്കും.

പലരും ചോദിക്കുന്നത്

ജനന തീയതി നൽകി നക്ഷത്രം എങ്ങനെ അറിയാം?
മുകളിൽ ജനന തീയതി, സമയം, സ്ഥലം എന്നിവ നൽകുക. ആ സമയത്ത് ചന്ദ്രൻ എവിടെയായിരുന്നു എന്ന് കണക്കാക്കി ജന്മനക്ഷത്രം, പാദം, കൂറ് എന്നിവ കാണിക്കും.
ജനന സമയം അറിയില്ലെങ്കിലോ?
“ജനന സമയം അറിയില്ല” എന്നത് തിരഞ്ഞെടുക്കുക. ആ ദിവസം മുഴുവൻ ഒരേ നക്ഷത്രമാണെങ്കിൽ നക്ഷത്രം ഉറപ്പാണ്; നക്ഷത്രം മാറുന്ന ദിവസമാണെങ്കിൽ രണ്ടു നക്ഷത്രങ്ങളും മാറുന്ന സമയവും കാണിക്കും.
നാമാക്ഷരം എന്നാൽ എന്ത്?
ഓരോ നക്ഷത്രത്തിന്റെയും ഓരോ പാദത്തിനും ഒരു അക്ഷരം പറയുന്നുണ്ട്. കുഞ്ഞിന്റെ പേര് ജന്മപാദത്തിന്റെ അക്ഷരത്തിൽ തുടങ്ങുന്നത് ഉത്തമമെന്നാണ് കേരളത്തിലെ പരമ്പരാഗത വിശ്വാസം.

മറ്റ് സൗജന്യ സേവനങ്ങൾ: ഇന്നത്തെ പഞ്ചാംഗം · ഇന്ന് നിങ്ങളുടെ നക്ഷത്രത്തിന് · നക്ഷത്രപ്പൊരുത്തം നോക്കാം · എന്റെ പിറന്നാൾ എന്ന്? · ഏഴരശ്ശനി ഉണ്ടോ? · ഈ മാസത്തെ നല്ല ദിവസങ്ങൾ

ലോഗിൻ ജാതകം തയ്യാറാക്കൂ